വൻ ആൽമരം കടപുഴകി വീണു ; കുറ്റിക്കടവ്- കണ്ണിപറമ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

മാവൂർ: കണ്ണിപറമ്പ് കുറ്റിക്കടവ് റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വൻ ആൽമരവും തേക്കുമരവും കടപുഴകി വീണ് റോഡു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം നിരവധി ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും പൊട്ടി വീണതിനാൽ വൈദ്യുതി വിതരണം താറുമാറായി.

നാട്ടുകാർ മുക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന് നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ എൻ രാജേഷ്, എൻ ജയ്കിഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം സി സജിത്ത് ലാൽ, ജിഗേഷ് കെ എം, മിഥുൻ ആർ, ജിതിൻ പി ,ഹോം ഗാർഡ് രാജേന്ദ്രൻ തുടങ്ങിയവർ മണിക്കൂറുകളോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ചെയിൻസോ ഉപയോഗിച്ച് ഉപയോഗിച്ച് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!