
newsdesk
തിരുവനന്തപുരം:കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം തിങ്കളാഴ്ച പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ,പത്തനംതിട്ട,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രിവരെയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച ഉയർന്നതാപനില പാലക്കാട് (39.8) രേഖപ്പെടുത്തി.