
newsdesk
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലെത്തിയെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. എസി, ഫാൻ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാൽ ഇന്റക്ഷൻ കുക്കർ ഉപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണം.
അതേസമയം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസത്തോടെ മഴ ലഭിക്കും. അതിനാൽ വൈദ്യൂതി ഉപയോഗത്തെ ബാധിക്കില്ലെന്നും ജനങ്ങൾ തന്നെ പീക്ക് അവറിലെ വൈദ്യൂതി ഉപയോഗം കുറക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.