വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന് ; കോഴിക്കോടുള്ള ഏജന്റ് എടുത്ത് വിൽപ്പന നടത്തിയ ടിക്കറ്റാണിത്

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ വി ഡി 204266 എന്ന ടിക്ക​റ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റിൽ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വിൽപ്പന നടത്തിയ ടിക്കറ്റാണിത്.

12 കോടിയാണ് സമ്മാനത്തുക. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേർക്കാണ് ലഭിക്കുക. വിഎ 699731, വി ബി 207068, വി സി 2632892, വി ഡി 277560, വി ഇ 758876,വി ജി 203046 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം ആറുപേർക്കാണ് ലഭിക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതിൽ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപനയിൽ പാലക്കാട് ജില്ലയാണ് മുൻപന്തിയിൽ നിന്നത്. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകൾ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശൂരിൽ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!