ചെസ്സ് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ: ഖത്തർ പ്രവാസി കൂട്ടായ്മയായ കൊടിയത്തൂർ സർവ്വീസ് ഫോറം ഇനായയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പഞ്ചദിന ചെസ്സ് പരിശീലനം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ബേസിക് ഫൈഡ് ആർബിറ്റർ കെ. ഷാജി, നെൽസൺ എന്നിവർ ക്ലാസ്സ് നയിച്ചു. എ. എം. ഇർഷാദ്, ഷമീം കാവിൽ, എ. എം. ബി. അഷറഫ്, റോബിൻ ഇബ്രാഹിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സമ്മാനദാന ചടങ്ങിൽ വി.വി. ഷഫീഖ് അധ്യക്ഷത വഹിച്ചു. ഫോറം പ്രതിനിധി എം. എ. അബ്ദുസ്സലാം മാസ്റ്റർ ഉൽഘാടനം ചെയ്തു. സിനിമ- സീരിയൽ നടൻ ബന്ന ചേന്ദമംഗല്ലൂർ മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് പുതിയോട്ടിൽ, ടി.ടി. അബ്ദുറഹ്മാൻ, വി. ഷംലൂലത്ത് സംസാരിച്ചു. കുട്ടികൾക്കു ചെസ്സ് ബോർഡുകളും സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. ഇ. എ. നാസർ സ്വാഗതവും ടി.ടി. സാഹിറ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.

error: Content is protected !!