കോഴിക്കോട് ജില്ലയില്‍ സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; പ്രതിഷേധവുമായി യു.ഡി.എഫ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്‌ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യു.ഡി.എഫ്. കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാല്‍ തുറന്നത് സ്‌ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയല്‍സ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റുവെയറിലെ വിവരങ്ങള് അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കള്‍ പരാതി ഉന്നയിച്ചത് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!