
NEWSDESK
കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡുകളുടെ അതിർത്തി നിർണയം പൂർത്തിയാക്കി അന്തിമ വിജ്ഞാപനം വന്നതോടെ ജില്ലയിലെ പഞ്ചായത്തുകളില്‍ 117 പുതിയ വാർഡുകള്‍ കൂടി.കോടഞ്ചേരി ഒഴികെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കോർപറേഷൻ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളുടെ അതിർത്തി പുനർനിർണയിച്ചുള്ള അന്തിമ വിജ്ഞാപനം അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കും.
പഞ്ചായത്തുകളില്‍ ഒന്ന് മുതല്‍ നാല് വരെ വാർഡുകളാണ് വർധിച്ചിരിക്കുന്നത്. പെരുമണ്ണയിലാണ് കൂടുതല്‍. 18ല്‍ നിന്ന് 22 ആയി ഉയർന്നു. പുതുപ്പാടി, കക്കോടി, ചേളന്നൂർ, താമരശേരി, ഓമശേരി, കൊടിയത്തൂർ, കുരുവട്ടൂർ എന്നിവിടങ്ങളില്‍ മൂന്ന് വാർഡുകള്‍ കൂടിയിട്ടുണ്ട്.
അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം, ചെക്യാട്, പുറമേരി, തൂണേരി, വാണിമേല്‍, നാദാപുരം, കുന്നുമ്മല്‍, വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, മേപ്പയ്യൂർ, ചെറുവണ്ണൂർ, പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി, അരിക്കുളം, മൂടാടി, അത്തോളി, കാക്കൂർ, നരിക്കുനി, തലക്കുളത്തൂർ, തിരുവമ്പാടി, കിഴക്കോത്ത്, മടവൂർ, കട്ടിപ്പാറ,കാരശേരി, പെരുവയല്‍, കടലുണ്ടി പഞ്ചായത്തുകളില്‍ രണ്ട് വാർഡുകള്‍ വീതം കൂടി.വളയം, എടച്ചേരി, വേളം, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, നരിപ്പറ്റ, ആയഞ്ചേരി, കീഴരിയൂർ, തുറയൂർ, തിക്കോടി, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, ചക്കിട്ടപാറ, ബാലുശേരി, കോട്ടൂർ, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട്, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, നന്മണ്ട, കൂടരഞ്ഞി, മാവൂർ, കുന്നമംഗലം, ഒളവണ്ണ പഞ്ചായത്തുകളില്‍ ഒരു വാർഡ് വീതവും വർധിച്ചിട്ടുണ്ട്.