
NEWSDESK
മുക്കം : മലയോരത്ത് കാലവർഷം ശക്തമായി വരവറിയിച്ചു .മിക്ക പ്രദേശങ്ങളിലും ഇടവേളയില്ലാതെ പെയ്ത ശക്തമായ കാറ്റും, മഴയും, നാശനഷ്ടങ്ങൾ വരുത്തി തുടർന്ന് വരികയാണ് . അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട് .
കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിവീണും , ഇലക്ട്രിക് ലൈനുകൾ തകർന്നും വീടുകൾക്ക് കേടുപാട് സംഭവിച്ചും കൃഷി നശിച്ചുമാണ് നാശ നഷ്ടം ഉണ്ടായത്.
രാത്രി 11 മണിയോടെ കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി , പോറ്റമ്മൽ , ചേലപ്പുറം , പഴം പറമ്പ് ഭാഗത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ മരം കടപുഴകി വീണു, മരക്കൊമ്പ് പൊട്ടിവീണു, ചെറുവാടി പോറ്റമ്മൽ , ചേലപ്പുറം എന്നിവടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു .
ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണ് ചേലപ്പുറ. സ്വദേശി അയൂബിന്റെ വീടിന്റെ ഗൈറ്റിനും ചുറ്റു മതിലിനും കേടുപാട് സംഭവിച്ചു .മരങ്ങൾ വീണ് ഗതാഗത തടസവും ഉണ്ടായി. നാട്ടുകാർ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുപഴം പറമ്പ് ഭാഗത്ത് മരം കടപുഴകി വീണ് നിരവധി വീടുകൾക്കും നാശം സംഭവിച്ചു വൻതോതിൽ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്.
ചെറുവാടി സ്വദേശികളായ അബ്ദുൽ അമീദ് , നാരായണൻ എന്നിവരുടെ 750 ത്തോളം കുലച്ച വാഴകൾ നശിച്ചു 4 ലക്ഷത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടെന്ന് കർഷകർ .പ്രദേശത്ത് വൈദ്യുതി പൂർണമായും നിലച്ചിരിക്കുകയാണ്.
തിരുവമ്പാടി ,കൂടരഞ്ഞി ,ഭാഗങ്ങളെ മഴ സാരമായി ബാധിച്ചിട്ടുണ്ട് .
പലയിടത്തും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
കാരശ്ശേരി ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു.
ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും, സിവിൽ ഡിഫൻസ് അംഗങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, എല്ലാം ജാഗ്രതയിൽ ആണുള്ളത്.
_ഏത് അടിയന്തരഘട്ടത്തിലും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് ഫയർ ആൻഡ് റെസ്ക്യൂ മുക്കം 0495 229 7601, മുക്കം പോലീസ് 0495 229 7133,