
newsdesk
മുക്കം : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മുക്കം ബ്രാഞ്ചിൽ മെയ് 24 മുതൽ 27 വരെ നടക്കുന്ന ബ്രൈഡൽ ജ്വല്ലറി ഷോയുടെ ഭാഗമായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത് . ബ്രൈഡൽ ഷോ 5 ബ്രൈഡുകളും വിശിഷ്ട വ്യക്തികളും ചേർന്ന് കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു .മലബാർ ഗോൾഡിന്റെ സോണൽ ഹെഡ് ജാവേദ് മയാൻ അധ്യക്ഷൻ ആയി .
ചടങ്ങിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നീന്തിവാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ റന ഫാത്തിമ യെയും SSLC ,പരീക്ഷകയിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു .ആദരിക്കൽ ചടങ്ങ് മുക്കം നഗര സഭ ചെയര്മാൻ പി ടി ബാബു നിർവഹിച്ചു .
മയിൻ ഡയമണ്ട് ,ഇറ അൺ കട്ട് ഡയമണ്ട് ,പ്രീഷ്യ പ്രെഷ്യസ് ജെം ,എത്തിനിക്സ് ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈൻ ,ഡിവൈൻ ഇന്ത്യൻ ഹെറിറ്റേജ് എന്നീ ഡിസൈനുകളുടെ ആദ്യവില്പനയും നടന്നു.
ലൈറ്റ് വെയിറ്റ് വെഡിങ് ആഭരങ്ങളുടെ വിപുലമായ ശേഖരവും വിലയുടെ മൂന്നു ശതമാനം നൽകി അഡ്വാൻസ് ബുക്കിംഗ് ചെയ്യാനും ഉള്ള സൗകര്യങ്ങൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മന്റ് അറിയിച്ചു .
മുക്കം നഗര സഭ കൗൺസിലർമാരായ വിശ്വനാഥൻ നികുഞ്ചം ,ജോഷില ,റിട്ടയേർഡ് അധ്യാപകനും മാധ്യമ പ്രവർത്തകനുമായ മുരളീധരൻമാഷ് ,രവീന്ദ്രൻ മാഷ് ,ജാകിലിൻ ജെയ്സൺ ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .മലബാർ ഗോൾഡ് മുക്കം ബ്രാഞ്ച് ഹെഡ് പ്രജീഷ് നന്ദി പറഞ്ഞു.