പ്ലസ് ടൂ പരീക്ഷാ ഫലത്തിൽ മുക്കം നഗരസഭ യിലെ നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളി ലെ 99.5 ശതമാനം കുട്ടികൾ വിജയിച്ച് കൊണ്ട് ചരിത്ര വിജയം നേടി.സയൻസ് വിഭാഗത്തിൽ നൂറ് ശതമാനം വിജയം നേടിയപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ 99 ശതമാനം വിജയം കരസ്ഥമാക്കി.സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 130 പേരും വിജയിച്ചു.കൊമേഴ്സ് വിഭാഗത്തിൽ 65 പേരിൽ 64 പേരും വിജയം കണ്ടെത്തി.സയൻസ് വിഭാഗത്തിൽ 12 കുട്ടികളും കൊമേഴ്സ് വിഭാഗത്തിൽ 5 പേരും മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ 12 കുട്ടികളും കൊമേഴ്സ് ല്‍ 4 പേരും 5 വിഷയത്തിൽ എ പ്ലസ് നേടി.കഴിഞ്ഞ വർഷം പ്ലസ് ടൂ പരീക്ഷയിൽ ക്രമക്കേട് നടന്ന തായി കണ്ടെത്തിയ വിദ്യാലയം ആണിത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും മുക്കം നഗരസഭയും ഇൗ വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമിക വുമായ മികവിനായി വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി യിരുന്നു.
ഉന്നത വിജയം വിദ്യാർത്ഥികളെയും അതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ ചന്ദ്രൻ മാസ്റ്റ റും പി ടി എ പ്രസിഡന്റ് പി പ്രശോഭ് കുമാറും അഭിനന്ദിച്ചു.