തിരുവമ്പാടി :155 കോടി രൂപ ചെലവിൽ നിർമിക്കുന്ന കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള മലയോര ഹൈവേ ആദ്യഘട്ട റീച്ചിന്റെ നിർമാണം ആരംഭിക്കുന്നു 33.8 കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ്.
നിർമാണം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സേവനദാതാക്കളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നീ സർവീസ് ദാതാക്കളുടെ ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.ഓരോ വകുപ്പും വിശദ എസ്റ്റിമേറ്റ് ഒരാഴ്ചക്കകം തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കണമെന്നും മൂന്ന് ആഴ്ചയ്ക്കുള്ളിൽ കിഫ്ബി അനുമതി നേടിയെടുക്കണം എന്നും തീരുമാനിച്ചു.പാതയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ യൂട്ടിലിറ്റി ഡക്റ്റുകൾ സ്ഥാപിക്കുന്നതിന് കിഫ്ബി അനുമതി വാങ്ങുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജോർജ് എം തോമസ് എംഎൽഎ അധ്യക്ഷനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ടി അഗസ്റ്റ്യൻ പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനീഷ്, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് ജമാൽ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നന്ദകുമാർ PK, അസിസ്റ്റൻറ് എൻജിനീയർ UK സത്യൻ, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷാ ബാനു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയൻ കെ കെ, BSNL JTO ധനീഷ് TA, ULCCS ഡയറക്ടർ പി പ്രകാശൻ, എൻജിനീയർ സന്ദീപ് സി എസ്, ജോളി ജോസഫ്, കെ ഡി ആൻറണി, വി കെ പീതാംബരൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.