പ്രവാസികൾക്കായി മുക്കം നഗരസഭയുടെ ‘ക്വാറൻൈറൻ ഡെയ്സ്’

മുക്കം: വിദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തി,  ക്വാറന്റീനിൽ കഴിയുന്നവർക്ക് കൂട്ടാവാൻ ‘ക്വാറന്റീൻ ഡെയ്സ്’ പദ്ധതിയുമായി മുക്കം നഗരസഭ. നഗരസഭയിലെ 33 ഡിവിഷനുകളെയും ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ ഉപേക്ഷിച്ച് മടങ്ങിയവർക്ക് പുതിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ക്വാറന്റീനിൽ കഴിയുന്നവരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭയിലെ 33 ഡിവിഷനുകളെ രണ്ട് മേഖലകളാക്കിയാണ് പദ്ധതി രൂപവത്കൽപ്പന ചെയ്തിരിക്കുന്നത്. നഗരസഭാ കൗൺസിലർമാർ അഡ്മിൻമാരായ ഗ്രൂപ്പിൽ, ക്വാറന്റീനിൽ കഴിയുന്നവരെയും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ കുറച്ച് പേരെയും ഉൾപ്പെടുത്തും. ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയവരുടെ വാക്കുകൾ ക്വാറന്റീനിൽ കഴിയുന്നവരുടെ ആന്മവിശ്വാസം കൂട്ടുമെന്ന നിഗമനത്തിലാണ് ഈ നടപടി. വിവിധ തൊഴിൽ മേഖലകളിലുള്ള വിദഗ്ധരുടെ ക്ലാസും തൊഴിൽ ലഭിക്കാനാവശ്യമായ നിർദ്ദേശങ്ങളും വാട്സാപ്പ് ഗ്രൂപ്പ് വഴി നൽകും. ക്വാറന്റീനിൽ കഴിയുന്നവരുടെ സംശയങ്ങൾ തീർക്കാനും സൗകര്യമുണ്ടാകും. നിലവിൽ 248 പേരാണ് മുക്കം നഗരസഭയിൽ ക്വാറൻറീനിൽ കഴിയുന്നത്.

error: Content is protected !!
%d