കോഴിക്കോട് ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു

കോഴിക്കോട്: എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. അനഘയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയില്‍ ഇറങ്ങിയതിനിടെ ആണ് സംഭവം. ഷൂ ഇട്ടതിന് പിന്നാലെ ഷൂവിനുള്ളില്‍ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ യുവതി, ഉടന്‍തന്നെ ഊരി മാറ്റുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പാമ്പ് കടിയേറ്റു. ഉടന്‍തന്നെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു

യുവതിയുടെ ആരോഗ്യനില തൃപ്തികരമായതിനാല്‍ ആന്റിവെനം നല്‍കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. യുവതിയെ കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്നാണ് വനം വകുപ്പില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!