ഉന്നത വിജയികൾക്ക് പാട്ട് വിരുന്നൊരുക്കി എം.എ ഗഫൂർ

മുക്കം: അടച്ചു പൂട്ടലിൻ്റെ ഈ ലോക് ഡൗൺ കാലത്ത് 4 മാസത്തോളമായി വീട്ടിൽ കഴിയുകയാണ് വിദ്യാർത്ഥികൾ.പഠനം ഓൺലൈനിലേക്ക് കൂടി മാറിയതോടെ 2 മാസമായി ക്യാമ്പസ് ജീവിതവും അന്യം. ഈ വിരസതകൾക്കിടയിലേക്കാണ് ക്യാമ്പസ് ഓർമകൾ ഓടിയെത്തുന്ന ഓത്തുപള്ളീലന്നു നമ്മൾ എന്ന ഗാനവുമായി ഗായകൻ എം.എ ഗഫൂർ എത്തിയത്. നൗഷാദ് കൊച്ചി നേതൃത്വം നൽകുന്ന  ഇൻസാനിയത്ത് ചാരിറ്റബ്ൾ ട്രസ്റ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങായിരുന്നു വേദി.ചടങ്ങിൽ ഇന്നത വിജയികൾക്ക് എം.എ ഗഫൂർ, മുക്കം പ്രസ് ക്ലബ് പ്രസി. സി ഫസൽ ബാബു, സലീം ലയനം എന്നിവർ ഉപഹാരം നൽകി. വിദ്യാർത്ഥികളുടെ ആവശ്യാർത്ഥം മറ്റൊരു പാട്ടുകൂടി പാടിയാണ് എം.എ ഗഫൂർ തിരിച്ചു പോയത്. ചടങ്ങിൽ  മജീദ് പുളിക്കൽ അധ്യഷനായി.ഹാരിസ്, നൗഷാദ് എരഞ്ഞിമാവ്, സാലിം ജി റോഡ് തുടങ്ങിയവർ സംസാരിച്ചു 

error: Content is protected !!