വിഷു, റംസാൻ വിപണി; വിലക്കയറ്റം ഒഴിവാക്കാൻ സപ്ലൈകോയ്ക്ക് 100 കോടി രൂപ

തിരുവന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോര്പറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു .

വിഷു ,റംസാൻ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കായാണ് തുക ലഭ്യമാക്കുന്നത് .

ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്ക്ക് വിപണി ഇടപെടൽ സഹായമായി നൽകിയത്.

error: Content is protected !!