
newsdesk
മുക്കം : ജനാധിപത്യ മഹിളാ അസോസിയേഷൻ കാരശ്ശേരി നോർത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എം എ ബാധിച്ച പിഞ്ചുകുട്ടികൾക്കായുള്ള പായസ ചലഞ്ച് നടത്തി. മുക്കം ബസ്റ്റാൻഡിൽ വച്ച് നടന്ന പരിപാടി കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദിനി . സി പി ഐ എം കാരശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറി കെ ശിവദാസൻ എന്നിവർ ആശംസ അറിയിച്ചു.
വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് മിനി കണ്ണങ്കര അധ്യക്ഷനായ പരിപാടിയിൽ വില്ലേജ് കമ്മിറ്റി സെക്രട്ടറി ലിൻഷ സ്വാഗതം പറഞ്ഞു. പി എൻ ഷീബ, , വി പി ജമീല, , സുനില കണ്ണങ്കര, ദിവ്യ എം, സരിത, ഇന്ദു, രാജിഷ, വിജിഷ, രമണി, ഷീന, ജയപ്രഭ,അൻസിയ, ബിന്ദു രാംദാസ്,എന്നിവർ നേതൃത്വം നൽകി.