
newsdesk
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിനങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ പരിശോധധനയുമായി പൊലീസ്
ഈയിടെ താമരശേരിയിൽ സംഘർഷത്തിൽ ഷഹബാസ് എന്ന വിദ്യാർഥി മരണപെട്ട സംഭവം വിദ്യാർത്ഥികളിൽ ഉള്ള കുറ്റവാസനകൾ എത്രത്തോളമാണെന്ന് സമൂഹം ചർച്ച ചെയ്ത വിഷയമാണ് .
തുടർന്ന് ശക്തമായി ഉണർന്ന് പ്രവർത്തിക്കാൻ ആണ് പോലീസിന് ലഭിച്ചിട്ടുള്ള നിർദേശം
പല സ്‌കൂളുകളിലും പരീക്ഷകൾ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പലതും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ സംഘടിപ്പിക്കുന്ന പരിപാടികളിൽ വെച്ചു വിദ്യാർഥികൾ മുൻവൈരാഗ്യം തീർക്കുന്നതിനായും വാക്കുതർക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘർഷങ്ങളിലും ഏർപ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടു ഇനി മുതൽ ഇത്തരം പരിപാടികൾക്ക് കടുത്ത നിയന്ത്രണം ഉണ്ട് .
അവസാന ദിവസആഘോഷങ്ങൾ ലഹരിയിലേക്ക് വഴിമാറുന്നതും അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുന്നത് തടയാൻ അല്പം സീരിയസ് ആവാൻ തന്നെയാണ് പോലീസിന്റെ തീരുമാനം ,
കഴിഞ്ഞ ദിവസം മലപ്പുറം ,കോട്ടക്കലിൽ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ തയ്യാറായി സംഘടിച്ച സീനിയർ വിദ്യാർത്ഥികളെ പൊലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ട് അറസ്റ്റ് ചെയ്തു . കോട്ടക്കൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 18 വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.
ജൂനിയർ വിദ്യാർത്ഥികൾ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂർ ബൈപ്പാസിൽ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാൻ നിൽക്കുകയായിരുന്നു ഇവർ. സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ രക്ഷിതാക്കൾ എത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു .
ഇത്തരത്തിൽ ഉള്ള ഒറ്റപെട്ടതല്ലാത്ത സംഭവങ്ങൾ നിത്യവും നടക്കുന്നതും പോലീസിനു തലവേദന ആവുന്നുണ്ട് .അതുകൊണ്ട് കർശന നിയന്ത്രങ്ങളിലേക്ക് നീങ്ങുകയാണ് .
ആഘോഷ പരിപാടികൾക്കിടെ ബൈക്ക് റെയ്‌സിംഗ് പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ മറ്റ് പരീക്ഷകൾ അവസാനിക്കുന്ന 26, 29 തീയതികളിലും സ്‌കൂളുകളുടെ മുന്നിലും പരിസര പ്രദേശങ്ങളിലും വനിതാ പൊലീസ് ഉൾപ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കൂടാതെ പരീക്ഷ കഴിയുന്ന ദിവസം രക്ഷിതാക്കൾക്ക് സ്കൂളിൽ എത്താനും നിർദേശം കൊടുത്തിട്ടുണ്ട്
കൂടാതെ ലഹരി കുട്ടികളുടെ മേൽ പിടിമുറുക്കിയ സാഹചര്യത്തിൽ ഒരുങ്ങി തന്നെയാണ് പൊലീസ്, സ്കൂൾ പരിസരം, പെട്ടിക്കടകൾ മുതൽ ഹോട്ടലുകളിൽ വരെ പരിശോധന,നടത്താനും ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്
സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എഡിജിപി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട് . ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും. മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും.
ഇതുകൂടാതെ, ലഹരിവസ്തുക്കളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം വേരോടെ പിഴുതെറിയുന്നതിനുമായി സ്‌കൂളുകളിലും കോളേജുകളിലും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ആൻ്റി നാർക്കോട്ടിക് ക്ലബ്ബുകൾ, ക്ലീൻ കാമ്പസ്-സേഫ് ക്യാമ്പസ് പദ്ധതികൾ എന്നിവ സജീവമാക്കും.സോണൽ IGP യും റേഞ്ച് DIG മാരും എല്ലാ പ്രവർത്തനങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യും.