തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായുള്ള ചെസ്സ്, വിവിധ രചന മത്സരങ്ങൾനവംബർ ഏഴിന് തമ്പലമണ്ണ സൗപർണ്ണിക ക്ലബ്ബിൽ വച്ച് നടക്കുന്നു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ചെസ്സ്, വിവിധ രചന മത്സരങ്ങൾ എന്നിവ നവംബർ ഏഴിന് തമ്പലമണ്ണ സൗപർണ്ണിക ക്ലബ്ബിൽ വച്ച് നടക്കുന്നു.രാവിലെ 9 മണി മുതൽ വിവിധ മത്സരങ്ങൾ ആരംഭിക്കും. കഥാരചന കവിതാരചന , ഉപന്യാസ രചന, വാട്ടർ കളറിംഗ്,
പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ രചന,പോസ്റ്റർ രചന, ചെസ്സ് തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്.

15 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലോ സൗപർണ്ണിക ക്ലബ്ബുമായോ ബന്ധപ്പെടുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ നവംബർ അഞ്ചിന് മുൻപ് വിളിച്ച് പേര് രജിസ്റ്റർ ചെയ്യുക.

മത്സരത്തിന് വരുമ്പോൾ ആധാർ കാർഡിന്റെ കോപ്പി നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.
9946632933
9495093570

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!