താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട ; പോലീസിനെ കണ്ട് പ്രതി മതിൽ ചാടി ഓടി രക്ഷപ്പെട്ടു

NEWSDESK

താമരശ്ശേരി: കുടുക്കിൽ ഉമ്മരം ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കും ചാലിൽ വാടകക്ക് താമസിക്കുന്ന ഫത്തഹള്ളയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 145 ഗ്രാം MDMA പിടികൂടിയത് .നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് പരിശോധന നടത്തിയത്. വിൽപ്പനക്കായി ഉപയോഗിക്കുന്ന ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയുടെ ആയിരുന്നു പരിശോധന നടത്തിയത്. പോലീസിനെ കണ്ട് പ്രതി മതിൽ ചാടി ഓടി രക്ഷപ്പെട്ടു

error: Content is protected !!