പൈസ തൊടാതെ മോഷണം,പക്ഷേ കൊണ്ടുപോയതോ രണ്ട് ലക്ഷം രൂപയുടെ സാധനവും; ചാക്കിലാക്കി പോയത് ഒമ്പത് ചാക്ക് കുരുമുളക്

NEWSDESK

മാനന്തവാടി: കടയിൽ കയറി മോഷണം. പക്ഷേ, മേശയിലെ പണത്തിൽ തൊട്ടില്ല. മാനന്തവാടി തോണിച്ചാലിൽ മലഞ്ചരക്ക് കടയിലാണ് ഈ വ്യത്യസ്ഥ മോഷണം നടന്നത്. കള്ളൻ കയറിയത് എൻ പി ബനാന ഏജൻസിയിലാണ്. മൊത്തം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

പണമായിട്ട് കള്ളൻ കൊണ്ടുപോയില്ലെങ്കിലും പൂട്ട് പൊളിച്ച് അകത്ത് കയറി ഒമ്പത് ചാക്ക് കുരുമുളകാണ് തോണിച്ചാലിലെ മലഞ്ചരക്ക് കടയിൽ നിന്നും കൊണ്ടുപോയത്. നിലവിലെ വില നോക്കിയാൽ, രണ്ടര ലക്ഷത്തോളം രൂപയുടെ മുതലാണ് നഷ്ടപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്.

error: Content is protected !!