സബ്ജില്ലാ കലോത്സവത്തിൽ ഇരട്ട കിരീടം നേടിയ തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ ആഹ്‌ളാദ പ്രകടനം നടത്തി

മുക്കം: ഉപജില്ല കലോത്സവത്തിൽ എൽ പി ജനറൽ വിഭാഗത്തിലും എൽ പി അറബിക് വിഭാഗത്തിലും രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ച തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഹ്ലാദ പ്രകടനം നടത്തി .

സ്കൂളിൽ നിന്നാരംഭിച്ച പ്രകടനം പള്ളിത്താഴെ അങ്ങാടിയിൽ ചുറ്റി സ്കൂളിൽ അവസാനിച്ചു .സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നദ ഷെറിനെ ആദരിച്ചു .പ്രധാനാദ്ധ്യാപിക ബി .ഷെറീന ടീച്ചർ ,പി ടിഎ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ,എസ് എം സി ചെയർമാൻ സോജൻ മാത്യു ,ഖൈറു ടീച്ചർ ,ഷംന റിയാസ് ,ബാബു വടക്കുംമുറി എന്നിവർ നേതൃത്വം നൽകി .

error: Content is protected !!