
Web Desk
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു. മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 6 മുതല്‍ എട്ടാഴ്ചത്തേക്കാണു മാറ്റിയിരിക്കുന്നത്. നീറ്റ് പി.ജി. കൗണ്‍സിലിങ് നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നീറ്റ് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനുവരി 25ന് എംബിബിഎസ് ബിരുദധാരികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. നിരവധിപ്പേർ നിർബന്ധിത ഇന്റേൺഷിപ്പ് കാലയളവ് പൂർത്തിയാകാത്തതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇതു തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പരീക്ഷ മാറ്റിയത്.