ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി; ജഡം പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനം

Web Desk

ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ചോട്ടു എന്ന നായ. 5 ദിവസം മുന്നെയാണ് ചോട്ടുവിനെ കാണാതായത്. ജഡം പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചു. വെളിനല്ലൂർ പഞ്ചായത്തിലെ‍ ‍കരിങ്ങന്നൂർ ആറ്റൂർകോണം മുകളുവിള വീട്ടിൽ ദിലീപ്കുമാറിന്റെതാണ് ചോട്ടു എന്ന നായ.ജനുവരി 31 ന് രാത്രി ചോട്ടു കിടന്നു ഉറങ്ങിയത് ദിലീപ്കുമാറിന്റെ മകനോടൊപ്പം ആണ്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. ചോട്ടുവിനെ അറിയുന്ന ആര് വിളിച്ചാലും വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാൽ ഏത് വാഹനത്തിലും കയറുമെന്ന് ദിലീപ്കുമാർ പറയുന്നു. ആ വിധത്തിൽ ആരെങ്കിലും കടത്തി കൊണ്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനും‍ കഴിയില്ല.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചോട്ടുവിനെ കാണാതായത്. ചോട്ടുവിനെ കണ്ടെത്തുന്നതിനായി വന്‍ തിരച്ചിലായിരുന്നു പ്രദേശത്ത് നടത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറല്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു.

error: Content is protected !!