മുക്കം പോലീസ് സ്റ്റേഷനിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് നൽകിയ കുടിവെള്ള പദ്ധതി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

മുക്കം: പോലീസ് സ്റ്റേഷനിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് നൽകിയ കുടിവെള്ള പദ്ധതി തിരുവമ്പാടി എം.എൽ.എ . ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ റഫീഖ് വാവാച്ചി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ അശ്വതി സനൂജ്,എസ് ഐ സന്തോഷ്, സമിതി ഏരിയാ പ്രസിഡന്റ് കെ.ടി നളേശൻ, സജീഷ് വായലത്ത്, AK സിദ്ധീഖ്, ഷിബു കല്ലൂർ, സ്മിത KT, ചില്ലാനം വിജയൻ എന്നിവർ സംസാരിച്ചു.

വ്യാപാരി വ്യവസായി സമിതി മുക്കംയൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു .സി . ഐ. അൻഷാദ് ഷാ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!