കാരശ്ശേരിയിൽ ,280 ഓളം വളർത്തുകോഴികളെ തെരുവ് നായ കടിച്ചു കൊന്നു

കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റി പറമ്പ് സ്വദേശി ചോയിമഠത്തിൽ അംജദ്‌ഗാന്റെ വളർത്തുകോഴികളെയാണ് തെരുവ് നായ കടിച്ച് കൊന്നത് .ഇന്ന് പുലർച്ചെ 4 മണിയോടെ യാണ് സംഭവം 5 ഓളം തെരുവ് നായകൾ കൂടിന്റെ നെറ്റ് തകർത്താണ് കൂട്ടിൽ കയറിയത്

കോഴികളുടെ ശബ്ദം കേട്ട അയൽവാസികൾ അംജദ്‌ഗാനെ വിവരം അറിയിക്കുകയും അംജദ്ഗാൻ വന്ന് നോക്കുമ്പോൾ 300 കോഴികളിൽ 280 എണ്ണത്തെയും നായ കൊന്നിട്ടുണ്ട്ഗ്രാമശ്രീ ഇനത്തിൽ പെട്ട ഒരു മാസം പ്രായമുള്ള കോഴികളെയാണ് കൊന്നത്കാൽ ലക്ഷത്തോളം രൂപയുടെ നഷ്ട്ടമുണ്ടാകുമെന്ന് ഉടമ അംജദ്‌ഗാൻ പറഞ്ഞു

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്ണെന്നും പകൽ സമയങ്ങളിൽ പോലും തെരുവ് നായ കോഴികളെ കൊണ്ടു പോവാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു

error: Content is protected !!