ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു.

Web Desk

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. ഇവാനയ്ക്ക് 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് നിഗമനം.
ഇവാനയുടെ മരണവാർത്ത ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്. ഡോണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ് ഇവാന ട്രംപ്. ചെക്ക് റിപ്പബ്ലിക്കിൽ ജനിച്ച ഇവാന മോഡലും സ്കീയിംഗ് താരവുമായിരുന്നു.
ചെക്കോസ്ലാവാക്യയിൽ ജനിച്ച ഇവാന 1970 ലാണ് യുസിലേക്ക് കുടിയേറിയത്. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. ശേഷം 1992 ൽ ഇവർ വിവാഹമോചിതരാകുകയും ചെയ്തു. ഇവാനയുടെ മരണത്തിൽ അതീവ ദുഃഖം ഡൊണാൾഡ് ട്രംപ് രേഖപ്പെടുത്തി.

error: Content is protected !!