പാർലമെന്റിൽ അടുത്ത വിലക്ക്, പ്രതിഷേധിക്കാൻ പുതിയ മാർ​ഗം തേടേണ്ടി വരുമോ?

Web Desk

അറുപതിലധികം വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പാർലമെന്റിൽ പുതിയ ഒരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. പാർലമെന്റ് വളപ്പിലും പ്രതിഷേധത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാനും പാടില്ലെന്നാണ് നിർദേശം.

അച്ചടിച്ച ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണം. മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും ഇവ പാലിക്കണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു. അഴിമതിയടക്കമുള്ള വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നും നിർദേശം വ്നനിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയാണ് ഒറ്റ വരിയിലുള്ള ഉത്തരവിറക്കിയത്. പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ ഉത്തരവ് ലംഘിച്ചാൽ എന്ത് നടപടി സ്വീകരിക്കും എന്നുള്ളത് വ്യക്തമല്ല.

error: Content is protected !!