ജില്ലയിൽ മഴ കനക്കുന്നു, മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കോഴിക്കോട്: ജില്ലയിൽ വീണ്ടും മഴ കനത്തു. രണ്ട് ദിവസമായി മലയോര മേഖലകളിൽ അതിശക്തമായ മഴയാണ്. ഇന്നലെ രാവിലെ തുടങ്ങിയ മഴ രാത്രിയിലും തുടർന്നു. നഗരത്തിലും ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ്. കോഴിക്കോടിന് പുറമെ വടകരയിലും പെരുവണ്ണാമൂഴിയിലും തീവ്രമഴ രേഖപ്പെടുത്തി. 24 മണി ക്കൂറിനിടെ ജില്ലയിൽ ശരാശരി 148. 3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.

കോഴിക്കോട് സിറ്റിയിൽ 36.3 മില്ലീമീറ്ററും വടകരയിൽ 44.0 മില്ലീ മീറ്ററും കൊയിലാണ്ടിയിൽ 32.0 മില്ലീമീറ്ററും കുന്ദമംഗലത്ത് 15.5 മില്ലീമീറ്ററും,വിലങ്ങാട് 20.5 മില്ലീമീറ്ററുമാണ്കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഖപ്പെടുത്തിയത്. ജില്ലയിൽ ഈ മാസം ഇന്നലെ വരെ 1997.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്ക് കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള -കർണാടക തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!