ക്രിസ്മസ്–ന്യൂഇയർ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കണ്ണൂരിൽ

തിരുവനന്തപുരം∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത് . തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.

error: Content is protected !!