ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് ‘നിറച്ചാർത്ത് -ചിത്രോത്സവം സംഘടിപ്പിച്ചു

ആനയാംകുന്ന്: ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് അംഗനവാടി, പ്രി- പ്രൈ മറി കുട്ടികൾക്കായി ചിത്രോത്സവം സംഘടിപ്പിച്ചു .അമ്പതോളം കുരുന്നുകൾ ചിത്രോത്സവത്തിൽ അണിനിരന്നു .ചിത്രകാരനായ സിഗ്നിദേവരാജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.

ഹെഡ്മിസ്ട്രസ് ലേഖ ഇ.പി സ്വാഗതമോതിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ അമീനാ ബാനു അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ മോയിൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബു മാസ്റ്റർ, എസ്.എം.സി അംഗം ചെറിയ നാഗൻ അധ്യാപക പ്രതിനിധികളായി ഷിജി പി.ജെ, ഷൈലജ, ഷെമീമ ,രജിത ,സർഫിയഎന്നിവർ സംസാരിച്ചു.

പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. തലമുറകൾക്ക് അക്ഷരവെളിച്ചമേകിയ വിദ്യാലയത്തിൻ്റെശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് സ്കൂളിൽ നടന്നുവരുന്നത്.

error: Content is protected !!