അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത് ; ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി

അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത് ,ഇപ്പോൾ സ്വർണ്ണകൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ ആശുദ്ധമാക്കിയതിന് ആരാണ് ശുദ്ധി കലശം നടത്തുകയെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ….

അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്.
ഇപ്പോൾ സ്വർണ്ണകൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ ആശുദ്ധമാക്കിയതിന് ആരാണ് ശുദ്ധി കലശം നടത്തുക.

ആയിരത്തി തൊള്ളായിരത്തിനു മുൻപ് മലയരയരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മലയരയവിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും മോഷണവും.

തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനം ആണ് ആദ്യം തിരിച്ചു പിടിച്ചു കൊടുക്കേണ്ടത്.
എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് കാത്തു നിൽക്കുന്ന യാചകർ അല്ല അവർ. അവകാശ അധികാരങ്ങൾ ഉള്ളവരാണ്.


സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവർത്തി ചെയ്ത തന്ത്രിയും തന്ത്രി കുടുംബവും ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളിൽ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്. കള്ളൻമാർ ആരായാലും അവരെല്ലാം അഴിക്കുള്ളിൽ കിടക്കേണ്ടവർ തന്നെ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് ബിന്ദുഅമ്മിണി പോസ്റ്റ് അവസാനിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!