
newsdesk
തോട്ടുമുക്കം: ചെറുപുഴയിൽ രാസമാലിന്യംകലർന്ന കക്കൂസ് മാലിന്യംസാമൂഹ്യ വിരുദ്ധർ തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ ,പ്രതികളെ എത്രെയും വേഗത്തിൽ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് പോലീസിലും ,ആരോഗ്യവകുപ്പിലും പരാതി നൽകി .
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തോട്ടുമുക്കം പനമ്പിലാവ് പാലത്തിൽ നിന്നാണ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയത്. പുഴയോട് ചേർന്ന് നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന നിരവധി കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയാണ് സമീപവാസികൾ പതിവില്ലാതെ പുഴയിൽ ദുർഗന്ധത്തോട് കൂടിയ പത നുരഞ്ഞു പൊങ്ങിയ നിലയിൽ കണ്ടത് ,പിന്നീട് ജന പ്രതിനിധികളെയും ,ആരോഗ്യവകുപ്പിനെയും ,പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു .തുടർന്ന് സബ് ഇൻസ്‌പെക്ടർ രേഖ വി യുടെ നേതൃത്വത്തിൽ ഉള്ള അരീക്കോട് പോലീസും മുക്കം പോലീസും ആരോഗ്യവകുപ്പും ,കൊടിയത്തൂർ ,ഊർങ്ങാട്ടിരി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി .
കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് കവിത ടീച്ചർ , വൈസ് പ്രസിഡന്റ് വാർഡ് മെമ്പർ സുജ ടോം ,അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജോ പനമ്പിലാവ് ,കൊടിയത്തൂർ പഞ്ചായത്ത് മെമ്പർമാരായ അഹമ്മദ് കുട്ടി ,ജുമൈല എംപി ,എസ് എ നാസർ,ഊർങ്ങാട്ടിരി പഞ്ചായത്ത് മെമ്പർ ലിസ്ന സാബിക് , ഊർങ്ങാട്ടിരി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും പ്രതികളെ ഉടൻ പിടികൂടാൻആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചിട്ടുണ്ട് .പ്രദേശത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പോലീസ് ആരംഭിച്ചു.പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് നാട്ടുകാർ