റയലിന് കിരീടം: ബാർസ ഒസാസുനയോട് തോറ്റു

വിയ്യാ റയലിനെതിരെ ഇന്നു പുലർച്ചെ നടന്ന ലീഗ് പോരാട്ടത്തിൽ നേടിയ വിജയത്തോടെയാണ് റയലിനെ സംബന്ധിച്ച് താരതമ്യേന വലിയൊരു ഇടവേളയ്ക്കു ശേഷം മറ്റൊരു കിരീടനേട്ടം. 2018ൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനുശേഷം സുപ്രധാന കിരീടങ്ങളൊന്നും നേടാനാകാതെ ഉഴറിയ റയലിന്റെ ഉയർത്തെഴുന്നേൽപ്പു കൂടിയാണിത്. മറ്റൊരു മത്സരത്തിൽ ബാർസിലോന ഒസാസുനയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതും റയലിന് നേട്ടമായി. ഒരേയൊരു മത്സരം കൂടി ശേഷിക്കെ 37 കളികളിൽനിന്ന് 86 പോയിന്റുമായാണ് റയൽ കിരീടം ഉറപ്പാക്കിയത്. ബാർസയ്ക്ക് 37 കളികളിൽനിന്ന് 79 പോയിന്റുണ്ട്. ഇന്നു പുലർച്ചെ ലാ ലിഗയിൽ നടന്ന ഒൻപതു മത്സരങ്ങളിലായി ഒൻപതു ചുവപ്പുകാർഡുകളാണ് കാണിച്ചത്.ഏഴു മത്സരങ്ങളിലായാണ് ഒൻപത് ചുവപ്പുകാർഡ് കാണിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം.ക്ലബ്ബിന്റെ തിരിച്ചുവരവിൽ സുപ്രധാന പങ്കുവഹിച്ച ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ ഈ മത്സരത്തിലും ഇരട്ടഗോൾ നേടി.മത്സരത്തിനിടെ റയലിന് അനുകൂലമായി ലഭിച്ച പെനൽറ്റി കിക്ക് കളിക്കളത്തിൽ നാടകീയ നിമിഷങ്ങൾക്കും വഴിയൊരുക്കി.പതിവുപോലെ കിക്കെടുക്കാനെത്തിയ റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് പന്ത് വലയിലേക്ക് തൊടുക്കുന്നതിനു പകരം ബെൻസേമയ്ക്കായി തട്ടിയിട്ടുകൊടുത്തതാണ് മത്സരം നാടകീയമാക്കിയത്. ബെൻസേമ മുൻകൂട്ടി ബോക്സിൽ കടന്നുവെന്ന് വിധിച്ച റഫറി കിക്ക് അസാധുവാക്കി. പിന്നീട് ബെന്‍സേമ നേരിട്ട് പെനൽറ്റിയെടുക്കുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ ലീഗിൽ ബാർസിലോനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു റയൽ. കോവിഡിനുശേഷം റയൽ കളിച്ച 10 മത്സരങ്ങളും ജയിച്ചപ്പോൾ, ചെറു ടീമുകളോട് വഴങ്ങിയ അപ്രതീക്ഷിത തോൽവികളും സമനിലകളുമാണ് ബാർസയുടെ നില പരുങ്ങലിലാക്കിയത്. ടീം പോയിന്റ് പട്ടികയുടെ തലപ്പത്തു നിൽക്കുമ്പോൾ പരിശീലകൻ ഏണസ്റ്റോ വെൽവർദയെ നീക്കി പുതിയ പരിശീലകനെ കൊണ്ടുവന്നതും തിരിച്ചടിച്ചു.‘മൂന്നു വർഷത്തിനിടെ നേടിയ ഈ ആദ്യ ലാ ലിഗ കിരീടനേട്ടത്തിന് ചാംപ്യൻസ് ലീഗ് കിരീടത്തേക്കാൾ വിലയുണ്ട്’  കോവിഡ് കാല പ്രതിസന്ധിക്കു ശേഷം പുനരാരംഭിച്ച സ്പാനിഷ് ലാ ലിഗയിലെ വിജയക്കുതിപ്പ് തുടർച്ചയായ പത്താം മത്സരത്തിലേക്കും നീട്ടി കിരീടം തൊട്ട റയല്‍ മഡ്രിഡിന്റെ പരിശീലകൻ സിനദീൻ സിദാന്റെ വാക്കുകൾ.

error: Content is protected !!
%d