
Report:c Fasal Babu
മുക്കം: മുക്കത്ത് വീണ്ടും കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.
നഗരസഭയിലെ കച്ചേരിക്ക് സമീപം ചെറുകുന്നത്ത്മണ്ണിൽ എന്ന സ്ഥലത്ത് വെച്ചാണ് പന്നിയെ വെടിവെച്ചുകൊന്നത്.
കാട്ടുപന്നി ശല്യത്തെ തുടർന്ന് മുക്കം നഗരസഭക്ക് ലഭിച്ച പ്രത്യേക അനുമതിയുടെ ഭാഗമായി വെടിവെക്കാൻ അനുമതിയുള്ള കച്ചേരി സ്വദേശി സി.എം ബാലനാണ് തൻ്റെ പറമ്പിൻ്റെ തൊട്ടടുത്തുള്ള വഴിയിൽവെച്ച് കാട്ടുപന്നിയെ വെടിവെച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടുകൂടിയായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ച മണാശ്ശേരിയിലെ നെല്ലിക്കുന്ന് മലയിൽവച്ചു ഒരു പന്നിയെ സി.എം ബാലൻ വെടിവെച്ചു കൊന്നിരുന്നു. ഇതോടെ മുക്കം നഗരസഭയിൽ കൃഷി നശിപ്പിക്കാനെത്തിയ നാലാമത്തെ കാട്ടുപന്നിയാണ് വെടിയേറ്റു വീണത്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത പറമ്പിൽ പന്നിയെ സംസ്ക്കരിച്ചു. നടപടിക്രമങ്ങൾക്ക് വനം വകുപ്പ് സെക്ഷൻ ഓഫീസർ അഷറഫ്,
നഗരസഭാ കൗൺസിലർ കെ .ടി ശ്രീധരൻ, സി.എം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി