
Report:Web Desk
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾക്കിടെ സരോവരം പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു. ഇന്നലെ മാത്രമായി 70 പേരാണ് പാർക്കിൽ എത്തിയത്. ഒന്നരമണിക്കൂർ ഇടവിട്ട് 20 പേരെ വീതമേ സന്ദർശനത്തിന് അനുവദിക്കുന്നുള്ളു.പരമാവധി സാമൂഹിക അകലം ഉറപ്പ് വരുത്താനായി ഉള്ളിലേക്കുള്ള ഭാഗങ്ങളും തുറന്നുകൊടുത്തു. കളിപ്പൊയ്കയിൽ ബോട്ടിങ് സർവീസ് ആരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
തത്കാലം പ്രഭാത സവാരിക്കാർക്കും പ്രവേശനം അനുവദിക്കുന്നില്ല.ക്യൂആർ കോഡ് സ്കാൻചെയ്ത് യു.പി.ഐ. വഴിയാണ് ടിക്കറ്റിന് പണമടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചിൽ കൂടുതൽപേർ ഒരുമിച്ച് വന്നാൽ ടിക്കറ്റ് നൽകില്ല. വിനോദസഞ്ചാരവകുപ്പിന്റെ കീഴിൽ സരോവരം മാത്രമേ തുറക്കുന്നുള്ളൂ.