
Report: Web Desk
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ദേവനഹള്ളി സ്വദേശി ആദർശ് (22) അറസ്റ്റിൽ. 60 അടി ആഴമുള്ള കിണറ്റിൽ യുവതി കഴിഞ്ഞതു 3 ദിവസത്തോളം. ആദർശിനെ കാണാനായി കോലാറിലെ മാലൂരിൽ നിന്നു ദേവനഹള്ളിയിൽ എത്തിയതാണു യുവതി. വിവാഹവാഗ്ദാനം നിരസിച്ചതോടെ രംഗനാഥപുരയിലെ കൃഷിയിടത്തിലെ കിണറ്റിൽ തള്ളിയിട്ടു കടന്നെന്നാണു പരാതി. യുവതിയുടെകരച്ചിൽ കേട്ടാണ് അടുത്ത ഗ്രാമീണർ അറിഞ്ഞത്. കിണറ്റിനുള്ളിൽ വളർന്നു നിന്ന ചെടികളിൽ പിടിച്ചാണു 3 ദിവസംകഴിഞ്ഞത് എന്ന് യുവതി പറഞ്ഞു.