സിനിമാ തിയേറ്ററുകളില്‍ കടുത്ത നിയന്ത്രണം

Local News

കോവിഡ് വ്യാപനം കൂടിയതോടെ സിനിമാ തിയേറ്ററുകളില്‍ നിയന്ത്രണം കര്‍ശനമാകുന്നു . സിനിമാ പ്രദര്‍ശനം രാത്രി ഒമ്പത് മണിക്കുതന്നെ അവസാനിപ്പിക്കാന്‍ തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി തിയേറ്ററുകളുടെ സംയുക്ത സംഘടനയായ ഫിയോക്ക് അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കും. പ്രദര്‍ശനം രാവിലെ ഒമ്പതിന് ആരംഭിക്കാന്‍ കഴിയുമോ എന്നതില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തതതേടുമെന്നും ഫിയോക്ക് ഭാരവാഹികൾ വ്യക്തമാക്കി.തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നേരത്തെതന്നെ വിലക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്ന് സെക്കന്‍ഡ് ഷോ അനുവദിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ സെക്കൻ്റ് ഷോ നിർത്തി വെക്കാൻ തീരുമാനിക്കുകയായിരുന്നു

error: Content is protected !!