
Entertainment Desk
സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ‘ബിരിയാണി’ തീയേറ്ററുകളിലെത്തിയതിനു പിന്നാലെ ഓടിടി പ്ലാറ്റ്ഫോമിലേക്ക് എത്താൻ ഒരുങ്ങുകയാണ്. കേവ് എന്ന് പേരുള്ള ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം 21ന് ഓടിടിയിൽ ചിത്രമെത്തും.
സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെയാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ബിരിയാണി എന്ന സിനിമ ചർച്ച ചെയ്യുന്നത്.ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടയാണ് ചിത്രം ഓടിടി പ്ലാറ്റ്ഫോമിലൂടെ എത്തിക്കുന്നതെന്ന് സംവിധായകൻ സജിൻബാബു പറഞ്ഞു.
നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ നേരത്തേ തന്നെ ബിരിയാണി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കനി കുസൃതിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ് ബിരിയാണി പറയുന്നത്. സിനിമയില്‍ ഖദീജ എന്ന കഥാപാത്രമായി വേഷപ്പകര്‍ച്ച നടത്തിയതിനാണ് കനി അംഗീകാരം സ്വന്തമാക്കിയത്. . സജിൻ ബാബു തന്നെയാണ് കഥയും തിരക്കഥയും.അൻപതിലേറെ ചലചിത്ര മേളകളിൽ പ്രദർശിപ്പിച്ച ബിരിയാണിക്ക് ഇരുപതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്