
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബിൽ ആണ് ചോദ്യം ചെയ്യൽ. എൻ ഐ എ അധികൃതർ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു, സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലക്കാണ് കേസിൽ എൻഐഎയുടെ നടപടി.
ഉച്ചയ്ക്ക് വീട്ടിലെത്തിയാണ് എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് നോട്ടീസ് നൽകിയത്. എം ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് അധികൃതര്‍ ഒമ്പത് മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉച്ചയ്ക്ക് വീട്ടിലെത്തിയാണ് എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് അധികൃതര്‍ ഒമ്പത് മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻ ഐ എ ചോദ്യം ചെയ്യുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരൊക്കെയായി ശിവശങ്കറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത് . ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിന് എന്ത് പറയാനുണ്ടെന്ന് അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്ദേശിക്കുന്നത്. ഏതെങ്കിലും തരത്തിൽ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ തുടര്‍നടപടികളിലേക്ക് നീങ്ങാൻ തന്നെയാകും എൻഐഎ തീരുമാനിക്കുക.