പൊന്ന് വീണ്ടും മുകളിലേക്ക്; സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വില വീണ്ടും മുകളിലേക്ക് കയറി തുടങ്ങി. ഇന്ന് പവന് 440 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 1,06,280 രൂപയായി.

സ്വ‌ർണം ​ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. 22 കാരറ്റ് ഒരു ​ഗ്രാം സ്വ‌‌‌‍‌ർണത്തിന്റെ വില 13,285 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞിരുന്നു.

അതേ സമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ​ഗ്രാമിന് 235 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!