വിഷുക്കൈനീട്ടമായി കിട്ടിയ പൈസയും, കാശിക്കുഞ്ചി പൊട്ടിച്ച് കിട്ടിയ പൈസയും വയനാട്ടിലെ കുട്ടികൾക്ക് പുസ്തകവും ബാഗും വാങ്ങാൻ വേണ്ടി നൽകിയ ഈ കുഞ്ഞ് എത്രമാത്രം മനുഷ്യരേ സ്നേഹിച്ചിരുന്നു;ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് മരണപ്പെട്ട അമനെ ഓർത്തെടുത്ത് മുൻ എം എൽ എ ലിന്റോ ജോസഫ്

മുക്കം : ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് മണാശ്ശേരി ജി യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൻ യാത്രയായത് . സ്കൂളിൽ നിന്നും വരുന്ന വഴിയിൽ ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെഎതിരെ വന്ന ലോറി കയറിയിറങ്ങുകയും തൽക്ഷണം മരണപെടുകയുമായിരുന്നു .

മുൻ എം എൽ എ ലിന്റോജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അമന്റെ കുഞ്ഞു മനസിലെ മനുഷ്യത്വത്തിന്റെ ഓർമകൾ കുറിച്ചിട്ടത് ഇങ്ങനെ.

“ഞങ്ങൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ പൈസയും, കാശിക്കുഞ്ചി പൊട്ടിച്ച് കിട്ടിയ പൈസയും വയനാട്ടിലെ കുട്ടികൾക്ക് പുസ്തകവും ബാഗും വാങ്ങാൻ വേണ്ടി നൽകുന്നു “

2024 വയനാട് ദുരന്തത്തിന് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ അമനും അവന്റെ ചേച്ചി ഇമയും അവരുടെ സമ്പാദ്യം കൈമാറിയപ്പോൾ പറഞ്ഞതാണ്.ഈ കുഞ്ഞ് എത്രമാത്രം മനുഷ്യരെ സ്നേഹിച്ചിരുന്നു.നമ്മുടെ കുഞ്ഞുങ്ങൾക്ക് മാതൃകയാണ് നമ്മുടെ പൊന്നുമോൻ അമൻ .മരണപ്പെട്ട പ്രിയ അമൻ മോന് വിടയുംആദരാഞ്ജലികളും പറഞ്ഞുകൊണ്ടാണ് ലിന്റോജോസഫ് കുറിപ്പ് അവസാനിപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!