
newsdesk
കോഴിക്കോട്: പൊതുനിരത്തുകളിലേക്ക് മത്സ്യവാഹനങ്ങളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി).
മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി റോഡിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയാൽ ഡ്രൈവർമാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശം.
നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതോടൊപ്പം പിഴയും ചുമത്തും. പൊതുജനാരോഗ്യവും റോഡ് ശുചിത്വവും സംരക്ഷിക്കുന്നതിനായാണ് നടപടി ശക്തമാക്കുന്നതെന്ന് എംവിഡി അറിയിച്ചു.
മൽസ്യം കൊണ്ടുപോകുന്ന വാഹനങ്ങളിലെ മലിനജലം വാഹനങ്ങളിലെ ടാങ്കുകളിൽ തന്നെ സൂക്ഷിച്ചു