ബിജെപിയിനിന്ന് രാജിവച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈൻ

ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ രാജിവച്ച് മുൻ ഇന്ത്യൻ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈൻ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും കളിച്ചിട്ടുള്ള ഈ മുൻ ഇന്ത്യൻ താരത്തെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ബിജെപി പാർട്ടിയിൽ ചേർത്തത്. എന്നാൽ, അംഗത്വം ലഭിച്ച് 24 മണിക്കൂറിനകം മെഹ്താബ് പാർട്ടിവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷാണ് മെഹ്താബ് ഹുസൈന് നേരിട്ട് പാർട്ടി അംഗത്വം നൽകിയത്.ഇന്ത്യയ്ക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മെഹ്താബ്.മിഡ്ഫീൽഡ് ജനറൽ എന്ന പേരിലാണ് ഇന്ത്യൻ ഫുട്ബോളിൽ അറിയപ്പെടുന്നത് .18 വർഷം നീണ്ട കരിയറിനൊടുവിൽ 2019 ഫെബ്രുവരിയിലാണ് മെഹ്താബ് പ്രഫഷനൽ ഫുട്ബോളിൽനിന്ന് വിരമിച്ചത്. ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്‍സിക്കായും കളിച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ട ആദ്യ ഇന്ത്യൻ താരവും മെഹ്താബായിരുന്നു. രണ്ടു സീസൺ കൂടി ബ്ലാസ്റ്റേഴ്സിൽ തുടർന്ന മെഹ്താബ് 2016ൽ വീണ്ടും ടീമിനെ ഫൈനലിലെത്തിച്ചു.ഹ്താബ് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം രാജിവച്ചതിനു പിന്നാലെ രാഷ്ട്രീയ ആരോപണവുമായി ബിജെപി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദം നിമിത്തമാണ് മെഹ്താബ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബിജെപിയുടെ ആരോപണം.മെഹ്താബ് ഹുസൈനെ ബിജെപി വിടാൻ നിർബന്ധിച്ചുവെന്ന ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു.

error: Content is protected !!