മേനംകുളം കിൻഫ്രയിൽ 80 പേർക്ക് കൊവിഡ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും വിവിധ മേഖലകളിലും പ്രവർത്തിക്കുന്ന നിരവധി പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് .തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രാ പാർക്കിൽ ഇന്ന് 88 പേർക്ക് കോവിഡ് . കിൻഫ്രാ യൂണിറ്റിലെ 300 പേരിൽ കൊവിഡ് പരിശോധന നടത്തിയപ്പോൾ ആണ് 88 പേർക്കും രോഗബാധ കണ്ടെത്തിയത്.ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചത് . നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

error: Content is protected !!