പൂവാർ ഫയർ സ്റ്റേഷനിൽ 9 പേർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: പൂവാർ ഫയർ സ്റ്റേഷനിൽ 9 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 11 ജീവനക്കാർ നിരീക്ഷണത്തിലാണ്. തീരദേശ മൂന്നാം സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് പൂവാർ. മൂന്നാം തീരദേശ സോണിൽ പെടുന്ന കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂരിൽ നേരത്തെ തന്നെ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അറുപത് രോഗികളാണ് പൊഴിയൂരിൽ ഇപ്പൊ ഉള്ളത്. ഇന്നലെ നടന്ന 52 പരിശോധനകളിൽ ഒൻപത് പേരാണ് രോഗബാധ സ്ഥിരീകരിച്ചത് . അമ്പതോളം സാമ്പിളുകളുടെ ഫലം വരാനുണ്ട്. ജില്ലയിലെ ഏഴ് ലാർജ്ജ് ക്ലസ്റ്റുകളുടെ സമീപപ്രദേശങ്ങളിലും രോഗവ്യാപനം ഉയരുകയാണ്. പക്ഷെ പരിശോധനകളുടെ എണ്ണത്തിൽ ഒരു മാറ്റവുമില്ല.

error: Content is protected !!