
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അവയവം കൊണ്ട് പോകാനുള്ള ദൗത്യം ആരംഭിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് മാറ്റിവെക്കുന്നത് . കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായാണ് ഹെലികോപ്റ്ററില്‍ കൊണ്ടു പോകുന്നത്.കൊട്ടാരക്കര ഏഴുകോൺ സ്വദേശി അനുജിത്തിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതിച്ചതിനെ തുടർന്നാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അനുജിത്തിൻ്റെ ഹൃദയം വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയിലാവും ഹൃദയം വച്ചു പിടിക്കുക. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഹെലികോപ്ടറിലാവും ഹൃദയം കൊണ്ടു വരിക.