ഫൈസൽ ഫരീദിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം! മലയാള സിനിമകൾക്കായി പണമിറക്കിയതായി സൂചന

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിൽ ഫൈസൽ ഫരീദിന്‍റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കാന്‍ തീരുമാനം.ഇതിന്‍റെ ഭാഗമായി മൂന്ന് വര്‍ഷത്തെ ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് വിവിധ ബാങ്കുകൾക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നൽകി. തൃശൂരിലെ  സ്വകാര്യ ബാങ്ക് അടക്കം മൂന്ന് ബാങ്കുകൾക്കാണ് കത്ത് നൽകിയത്.ഫൈസൽ ഫരീദ് സിനിമകൾക്കായി പണം ഇറക്കിയതായാണ് സൂചന .നാല് സിനിമയുടെ നിർമാണത്തിനായി ഇയാൾ ഹവാല പണം ചിലവഴിച്ചതായാണ് വിവരം .സിനിമകൾക്കായി ഫൈസൽ പ്സൻസം മുടക്കിയിട്ടുണ്ടെന്ന  വിവരത്തെ തുടർന്ന് ഇതിനു പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോയർസെമെന്റ് ഡയറക്ടരേറ്റ് അന്വേഷണം ആരംഭിച്ചു . 

error: Content is protected !!
%d bloggers like this: