സംസ്ഥാന ടൂറിസം വകുപ്പിന്റെ വേൾഡ് വൈറ്റ് വാട്ടർ കയാക്കിങ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ;സി ടി വിക്കും ക്യാമറാമാനും പുരസ്‍കാരം

മുക്കം : സംസ്ഥാന ടൂറിസം വകുപ്പിന്റെ വേൾഡ് വൈറ്റ് വാട്ടർ കയാക്കിങ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു .സി ടി വിക്കും സി ടി വിയുടെ ക്യാമറാമാനും പുരസ്‍കാരം .

മികച്ച ക്യാമറ മാൻ പുരസ്‌കാരം CTV യുടെ വിഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കത്തിനെയാണ് തേടിയെത്തിയിരിക്കുന്നത് .

2024 ലെ മികച്ച ക്യാമറ മാൻ പുരസ്‍കാരവും CTV യുടെ വിഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കത്തിനായിരുന്നു . .ഇത് മൂന്നാമത്തെ തവണയാണ് CTV ഈ പുരസ്കാരം കരസ്ഥമാക്കുന്നത് .മൂന്നു ദിവസങ്ങളിലായി CTV ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കി ചെയ്ത വാർത്തക്കാണ് അവാർഡ് ലഭിച്ചത്.

31 നു കോഴിക്കോട് കളക്ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!