മാവൂരിൽ കുളമ്പുരോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിൽ എട്ടാം ഘട്ട കുളമ്പുരോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത്‌തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മുനീറത്ത് ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അനസ് പി.സി, ക്ഷീരസഹകരണ സംഘം പ്രസിഡന്റ് മനോഹരൻ, വെറ്റിനറി സർജൻ ഡോ. ബിന്ദ്യ കെ ആർ, അസ്സിസ്റ്റ്‌ ഫീൽഡ് ഓഫീസർമാരായ ശ്രീമതി. ശ്രീജ പി എസ്.കർഷക പ്രതിനിധി രാജേഷ് എന്നിവർ പങ്കെടുത്തു.


​മാവൂർ വെറ്റിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 13 വരെയാണ് ക്യാമ്പയിൻ. നാല് മാസത്തിന് മുകളിൽ പ്രായമുള്ള പശു, എരുമകൾക്ക് കുത്തിവെപ്പ് നൽകും. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഈ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!