കോഴിക്കോട് ലൈറ്റ് മെട്രോ; പദ്ധതിക്കായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: കോഴിക്കോട് ന​ഗരത്തിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ ബജറ്റ് സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. കോഴിക്കോടിന് പുറമെ തിരുവനന്തപുരം നഗരത്തിലും ലൈറ്റ് മെട്രോ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. അടിസ്ഥാനസൗകര്യ വികസനത്തിൽ കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെറ്റ് മെട്രോ പദ്ധതി പ്രഖ്യാപിച്ചത്.

കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം ചെയ്യുകയും എന്നാൽ ഇതുവരെ നടപ്പാക്കാൻ സാധിക്കാത്തതുമായ ലൈറ്റ് മെട്രോ പദ്ധതികൾ ഈ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!